ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും

india england pink test

ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. ഡേനൈറ്റ് ടെസ്റ്റാണ് നടക്കുക. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓരോ ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനില ആക്കിയിരിക്കുകയാണ്. അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം ആരംഭിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ ഈ ടെസ്റ്റ് വളരെ നിർണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ളൂ. അതേസമയം, ഇംഗ്ലണ്ടിനു ഈ കളി വിജയിക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യ ടെസ്റ്റിലെ കൂറ്റൻ പരാജയത്തിനു ശേഷം ഇന്ത്യ രണ്ടാം മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. രോഹിത് ശർമ്മ, ആർ അശ്വിൻ, ഋഷഭ് പന്ത്, വിരാട് കോലി തുടങ്ങിയ താരങ്ങളുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 317 റൺസിനാണ് പരാജയപ്പെടുത്തിയത്. ആർ അശ്വിന്റെ ഓൾറൗണ്ട് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 482 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 164 റൺസിന് ഓൾഔട്ടായി.

Story Highlights – india vs england pink test starts tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top