Advertisement

ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും

February 23, 2021
1 minute Read

മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായ ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഇന്ന് കേസില്‍ വാദത്തിന് തയാറാണെന്ന് സിബിഐ സുപ്രിംകോടതിയില്‍ വ്യക്തമാക്കും.

ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ലാവ്‌ലിന്‍ കേസിലെ അപ്പീലില്‍ ഇന്ന് സിബിഐ സുപ്രിംകോടതിയില്‍ വാദം പറയും. കേസില്‍ വാദം നടത്തുന്നതിന് മുന്നോടിയായി സിബിഐ ഉദ്യോഗസ്ഥരെ അഭിഭാഷകര്‍ ഇന്നലെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുഷാര്‍ മേത്തയാവും കോടതിയില്‍ സിബിഐക്കായി ഹാജരാവുക. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഇന്ന് മുതല്‍ കേസില്‍ വാദം ആരംഭിക്കാം എന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചിട്ടുണ്ട്. പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നല്‍കിയ ഹര്‍ജി. പ്രതിപട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും ഈ കേസിനൊപ്പം സുപ്രിംകോടതി പരിഗണിക്കും.

Story Highlights – lavalin case in supreme court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top