കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: അമ്മയും രണ്ടാനച്ഛനുമുൾപ്പെടെ 8 പേർ കുറ്റക്കാർ

mother and step father found guilty on 13 year old rape

കോഴിക്കോട് മുക്കത്ത് 13 കാരിയെ പീഡിപ്പിച്ച കേസിൽ 14 വർഷത്തിന് ശേഷം വിധി. അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 8 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

കുട്ടിയുടെ അമ്മ ഒന്നാം പ്രതിയും രണ്ടാനച്ഛൻ രണ്ടാം പ്രതിയുമാണ്. കോഴിക്കോട് അതിവേഗ കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതിക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവർക്ക് 10 കൊല്ലം തടവും വിധിച്ചു. ഐപിസി 376,373 വകുപ്പുകൾ പ്രകാരമാണ് കോടതി വിധി. വിചാരണയ്ക്ക് ശേഷം കേസിൽ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി. കേസിലെ എട്ടും പത്തും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

2007 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് 13 വയസുകാരിയെ അമ്മയുടെ സഹായത്തോടെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ച് നിരവധി പേർക്ക് കാഴ്ചവച്ചുവെന്നതാണ് കേസ്.

Story Highlights – rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top