കാർഷിക നിയമത്തിലെ പ്രശ്‌നങ്ങളെന്ത് ? വിശദീകരിച്ച് രാഹുൽ ഗാന്ധി

rahul gandhi explains flaws in farm law

കാർഷിക നിയമത്തിലെ പ്രശ്‌നങ്ങൾ വിശദീകരിച്ച് രാഹുൽ ഗാന്ധി എംപി. യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കാർഷിക നിയമത്തിലെ പോരായ്മകൾ അക്കമിട്ട് നിരത്തി പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ –

‘കേന്ദ്ര സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നു. ആദ്യത്തെ നിയമം കർഷകരുടെ ചന്തകൾ ഇല്ലാതാക്കുന്നതാണ്. രണ്ടാമത്തെ നിയമം, ഈ രാജ്യത്തെ വ്യവസായികളെ അവർക്ക് ഇഷ്ടമുള്ളത്ര പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും സംഭരിക്കാൻ പ്രാപ്തമാക്കുന്നതാണ്. അളവില്ലാത്ത സംഭരണത്തിന് അതിസമ്പന്നരായ വ്യവസായികളെ പ്രാപ്തരാക്കുന്നതാണ് ഈ നിയമം. ഈ രണ്ട് നിയമങ്ങളും ഈ രാജ്യത്തെ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുടേയും വിലയെ നിയന്ത്രിക്കുന്നതിന് വേണ്ടി കൊണ്ടുവന്നിരിക്കുന്നതാണ്.

അവർക്ക് ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളു. നമ്മുടെ നാട്ടിലെ കർഷകർക്ക് അവരുടെ വിളകൾക്ക് കൃത്യമായ വില ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ്. അത് മാത്രമല്ല, ഈ നാട്ടിലെ എല്ലാവർക്കും ഭക്ഷണത്തിന് വേണ്ടി കൂടുതൽ തുക ചെലവാക്കേണ്ടി വരും.

മൂന്നാമത്തെ നിയമം കൗതുകമുണർത്തുന്നതാണ്. ഒരു കർഷകന് വിലയെ പറ്റി തർക്കമുണ്ടെങ്കിൽ ആ കർഷകന് കോടതിയെ സമീപിക്കാൻ സാധിക്കില്ല. ആദ്യത്തെ രണ്ട് നിയമങ്ങൾ നമ്മുടെ കാർഷിക വ്യവസ്ഥയെ തകർക്കുന്നുവെങ്കിൽ മൂന്നാമത്തെ നിയമം കർഷകന് നീതി നിഷേധിക്കുന്നു.’

ഈ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ പ്രധാനമന്ത്രി ഭീകരരായി മുദ്രകുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Story Highlights – rahul gandhi explains flaws in farm law

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top