കേരളത്തില്‍ എല്‍ഡിഎഫ്- ബിജെപി ഒത്തുകളിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം

കേരളത്തില്‍ എല്‍ഡിഎഫ്- ബിജെപി ഒത്തുകളിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തിലെ ജനങ്ങളെ പരിഹരിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയുടേത്. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തില്‍ വന്ന് സര്‍ക്കാരിന് എതിരെ പറയുന്നത്. കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള അവഗാഹക്കുറവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ കാണാമെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
Read Also : തെക്കെന്നും വടക്കെന്നും വേര്‍തിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി
കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ ഇപ്പോൾ അനുകൂലിക്കുന്ന രാഹുൽ യുഡിഎഫ് നേതാക്കൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ഇംഗ്ലീഷിൽ പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നത്.
ബിജെപിയും സിപിഐഎമ്മും ഒത്തുകളിയെന്ന രാഹുലിന്റെ പ്രസ്താവന ഏറ്റവും മികച്ച തമാശകളിലൊന്നാണ്. രാഹുലിന്റെ പാർട്ടി കേരളം ഭരിക്കുമ്പോൾ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഉൾപ്പെടെ പണം വാങ്ങി അഴിമതി നടത്തി. രാഹുൽ രാഷ്ട്രീയ വിഷയങ്ങളിൽ മറുപടി പറയാതെ ആരോപണങ്ങൾ മാത്രമാണ് ഉന്നയിക്കുന്നത്.
ഇടതുപക്ഷ ഗവൺമെന്റിനെ തകർക്കാനുള്ള വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമായാണ് രാഹുൽ കേരളത്തിലെത്തിയതെന്നും എ വിജയരാഘവൻ പാലക്കാട്ട് പറഞ്ഞു. എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം സംസ്ഥാന സെകട്ടറി.
Story Highlights – rahul gandhi, a vijayaraghavan, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here