92-ാം വയസ്സിലൂം കാടും മലയും പുഴയും താണ്ടി എലിയപ്പൂപ്പന്റെ എലിവേട്ട; കോമഡി ഉത്സവ വേദിയിൽ സ്നേഹാദരം ഏറ്റുവാങ്ങി കേശവൻ മൂപ്പൻ

വർഷങ്ങളായി എരുമേലിയിലെ പല വീടുകളിലും എലിയെ പിടിക്കാനുണ്ടോ എന്ന ചോദ്യവുമായി എത്തുന്ന ഒരാളുണ്ട്. ഒരു നാടിന്റെയും കാടിന്റെയും സകല സ്നേഹവും ലഭിക്കുന്ന എരുമേലിക്കാരുടെ സ്വന്തം കേശവൻ മൂപ്പൻ എന്ന എലിയപ്പൂപ്പൻ. 92-ാം വയസ്സിലും കാടും മലയും പുഴയും താണ്ടി എലിയപ്പൂപ്പന്‍ എലിവേട്ട തുടർന്നു കൊണ്ടിരിക്കുന്നു. നാട്ടിലും വീട്ടിലുമെല്ലാം എത്തി എലിയെ പിടിക്കാനുണ്ടോയെന്ന് ചോദിക്കും. സമ്മതം കിട്ടി കഴിഞ്ഞാൽ എലിവേട്ട തുടങ്ങും. എലിയെ അതിന്റെ മാളത്തിൽച്ചെന്ന് പുകയ്ച്ച് പുറത്തു ചാടിക്കാനുള്ള ശ്രമമാണ് പിന്നീട്. ചിലപ്പോൾ രണ്ട് മൂന്ന് ദിവസം കഴിഞ്ഞാലും എലിയെ കിട്ടിയെന്ന് വരില്ല. എന്നാലും കേശവൻ മൂപ്പന്റെ ചെലവിനുള്ളത് വീട്ടുകാർ നൽകാറുണ്ട്.
ലോക മലയാളി ഹൃദയങ്ങൾ കീഴടക്കിയ കോമഡി ഉത്സവം വേദിയിൽ നിറ ചിരിയോടെ കേശവൻ മൂപ്പൻ സ്നേഹാദരം ഏറ്റുവാങ്ങി. പലരും ഏറ്റെടുക്കാൻ മടിയ്ക്കുന്ന ജോലി ഏറ്റെടുത്ത് കർമ്മനിരതരാകുകയും ഒപ്പം മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യുന്ന സമൂഹത്തിലെ വേറിട്ട മാതൃകകളേ ആദരിക്കുന്ന സീറോ ടു ഹീറോ എന്ന സെഗ്മന്റിലാണ് എലിയപ്പൂപ്പൻ എത്തിയത്.
മലയാളിയ്ക്ക് മുന്നിൽ വേറിട്ട കാഴ്ചകൾ ഒരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ സെക്കന്റ് ചാപ്റ്ററിനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നല്കിക്കൊണ്ടിരിക്കുന്നത്.
ലോകമറിയാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ വാതിൽ തുറക്കാൻ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന് സാധിച്ചു. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് അതുല്യ കലാകാരന്മാര്‍ ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്നു.
Story Highlights – Eliyappuppan in Flowers Comedy Utsavam -2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here