‘റഹ്‌മാൻ സാറിനെ വിളിക്കണം, സംസാരിക്കണം എന്നാണ് ആഗ്രഹം’; നിഖിൽ പ്രഭ ട്വന്റിഫോറിനോട്

തന്നെ കുറിച്ച് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ ട്വീറ്റ് ചെയ്തതിന്റെ അമ്പരപ്പിലാണ് തൃശൂർ കുന്നംകുളത്തിനടുത്തുള്ള ചാലിശ്ശേരി സ്വദേശി നിഖിൽ പ്രഭ.
നിഖിൽ പ്രഭ പങ്കെടുത്ത ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വേദിയിലെ പ്രകടനമാണ് എ ആർ റഹ്‌മാന്റെ ട്വീറ്റിന് ആധാരം. ( nikhil prabha ar rahman song )
എ.ആർ റഹ്‌മാന്റെ അതേ സ്വരത്തിലാണ് നിഖിൽ പാട്ട് പാടുന്നത്. നിഖിലിന്റെ പാട്ട് കണ്ണടച്ച് കേൾ്കകുന്ന വ്യക്തിക്ക് അത് പാടിയത് റഹ്‌മാനല്ലെന്ന് വിശ്വസിക്കാനാകില്ല. അത്രയ്ക്കുണ്ട് സാമ്യം.
‘കൊവിഡ് കാലത്താണ് പാട്ട് പാടി നോക്കാമെന്ന് വിചാരിക്കുന്നത്. എ.ആർ റഹ്‌മാൻ സാറിന്റെ പാട്ട് പാടിയാണ് തുടങ്ങിയത്. അങ്ങനെ കോമഡി ഉത്സവത്തിലെത്തി. റഹ്‌മാൻ സാർ ഏന്റെ പാട്ട് കേൾക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സാറിന്റെ പേജിൽ എന്റെ വിഡിയോ കണ്ടപ്പോൾ ഞെട്ടിപ്പോയി. ഇപ്പോൾ, അദ്ദേഹത്തെ വിളിക്കണം സംസാരിക്കണമെന്ന് എല്ലാവരേയും പോലെ എനിക്കും ആഗ്രഹമുണ്ട്.
കലാഭവൻ മണിയുടെ അവസാന ചിത്രത്തിലേതുൾപ്പെടെ പതിമൂന്ന് ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധായകനാണ് ചാലിശ്ശേരിക്കാരനായ നിഖിൽ പ്രഭ.
Story Highlights: nikhil prabha ar rahman song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here