ഡല്‍ഹി കലാപത്തിന് ഒരു വയസ്; മുറിപ്പാട് ഉണങ്ങാതെ തെരുവുകള്‍
രാജ്യത്തെ നടുക്കിയ ഡല്‍ഹി കലാപത്തിന് ഒരു വയസ് തികഞ്ഞപ്പോള്‍ കലാപം വിതച്ച അസ്വസ്ഥതകളില്‍ നിന്ന് ഇനിയും പൂര്‍ണ മോചനം നേടാതെ കലാപ മേഖലകള്‍. 50ല്‍ അധികം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കലാപ മേഖലകളില്‍ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും നൂറുകണക്കിന് ആളുകള്‍. സഹായം തേടുന്ന കണ്ണുകളല്ല സമാധാനം ആഗ്രഹിയ്ക്കുന്ന ജീവിതങ്ങളാണ് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കലാപത്തിന്റെ ബാക്കിപത്രം.
ഉറ്റവര്‍ നഷ്ടമായ നിരവധി പേര്‍ക്ക് ഒരു വര്‍ഷത്തിനിപ്പുറവും ജീവിതം ചോദ്യചിഹ്നമായി തുടരുന്നു. ഉപജീവന മാര്‍ഗങ്ങള്‍ അഗ്‌നി കവര്‍ന്ന നിരവധി പേര്‍ ജീവിതം തിരിച്ച് പിടിക്കാന്‍ ഇപ്പോഴും പരിശ്രമിക്കുകയാണ്.
Read Also : ഡല്‍ഹി കലാപം ; മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഉപാധികളോടെ അനുമതി
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23ന് ആരംഭിച്ച കലാപം അഞ്ച് ദിവസമാണ് ഡല്‍ഹിയില്‍ കത്തിപ്പടര്‍ന്നത്. 53 പേരുടെ ജീവന്‍ കലാപം കവര്‍ന്നു. നൂറുകണക്കിന് പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഫലത്തില്‍ അവസ്ഥ മനുഷ്യന് മനുഷ്യനെ കണ്ടാല്‍ തിരിച്ചറിയാനാകാത്തതായിരുന്നു.
ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം കലാപത്തിന്റെ ഇരകള്‍ക്ക് ലഭിച്ചു. ചെറുതെങ്കിലും ആ തുക കൊണ്ടാണ് പലരും ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നത്. ഭൗതിക വസ്തുക്കള്‍ എന്ത് തിരികെ ലഭിച്ചാലും സമാധാനവും സ്വസ്ഥതയും ഈ മേഖലകളില്‍ ഇനിയും പൂര്‍ണമായും തിരികെ വന്നിട്ടില്ലെന്നാണ് ഇവിടുത്തുകാരുടെ പക്ഷം.
Story Highlights – delhi riot, anti caa protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here