Advertisement

സാരിയിൽ ഫ്ളിപ് ഫ്ലോപ്പ് ചെയ്ത് ശ്രദ്ധ നേടിയ വൈറൽ താരം മാസ്മരിക പ്രകടനവുമായി കോമഡി ഉത്സവ വേദിയിൽ – വീഡിയോ കാണാം

February 24, 2021
2 minutes Read

പ്രമുഖ ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ പരുൾ അറോറയുടെ സാരിയുടുത്തുള്ള ബാക്ക് ഫ്ലിപ്പ്, കാർട്ട്വീൽസ് വീഡിയോകൾ സമൂഹ്യ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഉടയാതെയും ഉലയാതെയും സാരി ചുറ്റി നടക്കുന്നതിനെ പറ്റി വേവലാതിപെടുന്നവർ പരുൾ അറോറയുടെ വീഡിയോ കണ്ട് ഞെട്ടിയിരുന്നു. എഴുത്തുകാരിയായ അപർണ്ണ ജെയിൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറൽ ആയത്.

ജിംനാസ്റ്റിക്സിൽ ദേശിയ തലത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പരുൾ അറോറ ആദ്യമായി ഒരു ടെലിവിഷൻ ഷോയിൽ എത്തിയിരിക്കുകയാണ്. മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിത്തിലാഴ്ത്തിയ കലയും ചിരിയും നിറഞ്ഞ കോമഡി ഉത്സവ വേദിയിൽ. വ്യത്യസ്തതയിലൂടെ ശ്രദ്ധനേടിയവരാണ് കോമഡി ഉത്സവ വേദിയുടെ ഭാഗമാകാറുള്ളത്. കൊറിയോഗ്രാഫർ മൈക്കിൾ ഹോഷ്യർ സിംഗിനൊപ്പമാണ് കോമഡി ഉത്സവം വേദിയിൽ പരുൾ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ച്ചത്. ഒപ്പം നേട്ടങ്ങളുടെ കഥകളും സന്തോഷ നിമിഷങ്ങളുമെല്ലാം പരുൾ അറോറ പങ്കുവെച്ചു.

ഹരിയാന സ്വദേശിനിയായ പരുൾ പതിനഞ്ചു വർഷമായി ജിംനാസ്റ്റിക്സ് അഭ്യസിക്കുന്നു. കുട്ടികൾക്കായി ഒരു ജിംനാസ്റ്റിക്സ് അക്കാദമി ആരംഭിക്കണമെന്നതാണ് പരുൾ അറോറയുടെ സ്വപ്നം. സാരി പോലുള്ള വസ്ത്രമണിഞ്ഞ് ഇത്തരം കായിക അഭ്യാസങ്ങൾ ചെയ്യുന്നത് ശ്രമകരമാണെന്ന അവസ്ഥ തിരുത്തിക്കുറിക്കുന്ന പരുൾ അറോറയുടെ ഇടപെടലുകൾക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

Story Highlights – Parul Arora’s Breathtaking Backflips Are Winning The Internet and Parul Arora in flowers comedy utsavam 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top