മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി

rahul gandhi

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാടി തുറമുഖത്ത് നിന്നാണ് രാഹുല്‍ കടലിലേക്ക് പോയത്.

ഇന്നലെയാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്. ഇന്നലെ രാഹുല്‍ ഇവിടെ തങ്ങി. വാടി ഹാര്‍ബറില്‍ നിന്നാണ് മത്സ്യ ബന്ധന ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായാണ് രാഹുല്‍ കടല്‍ യാത്ര ചെയ്തത്. ഇന്ന് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവാദം നടത്തും.

Read Also : കര്‍ഷക പ്രതിഷേധം; രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി

കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ ഒരു മണിക്കൂറാണ് സംവാദം. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ നടത്തുന്ന സംവാദ പരിപാടികളുടെ തുടര്‍ച്ചയാണ് കൊല്ലത്തേത്. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം കൊല്ലത്തെത്തും.

Story Highlights – rahul gandhi, fishermen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top