പൊതുപരീക്ഷയെ ഓർത്ത് ഇനി ആശങ്കകൾ വേണ്ട ; പരീക്ഷാപ്പേടിയകറ്റാം 90+ My Tuition App ലൂടെ

പൊതു പരീക്ഷകൾ പടിവാതിക്കൽ എത്തി നിൽക്കുകയാണ്. വിദ്യാർത്ഥികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും ഒരു പോലെ ആശങ്ക ജനിപ്പിക്കുന്നതാണ് വരാനിരിക്കുന്ന പരീക്ഷാക്കാലം. പതിവുപോലെ ഒരു വർഷത്തെ തയ്യാറെടുപ്പിനു ശേഷം പരീക്ഷ നേരിടുന്ന സാധാരണ രീതിയല്ലല്ലോ ഇത്തവണ. കോവിഡ് പ്രതിസന്ധി മൂലം സ്കൂളുകളിലേക്ക് പോകാൻ കഴിയാത്ത കുട്ടികൾക്ക് ക്ലാസ് റൂമിലിരുന്നുള്ള പഠനം നഷ്ടമാവുകയും പഠനം ഓൺലൈനിൽ മാത്രമായി ചുരുങ്ങുകയും ചെയ്തു. വിദ്യാർത്ഥികളുടെ സ്വപ്നങ്ങളും പ്രതീക്ഷയുമൊക്കെ ആശയക്കുഴപ്പത്തിലായപ്പോൾ മാതാപിതാക്കൾക്കും മക്കളുടെ ഭാവിയോർത്ത് ഭയമായി തുടങ്ങി. 90+ My Tuition App ഉള്ളപ്പോൾ പരീക്ഷയെക്കുറിച്ച് ഇത്രത്തോളം പേടി ആവശ്യമുണ്ടോ? കുട്ടികൾക്ക് ക്യത്യമായി പാഠഭാഗങ്ങൾ പരീക്ഷ കേന്ദ്രീകൃതമായി പഠിക്കുവാൻ കഴിയുമെന്നതാണ് 90+ My Tuition App ന്റെ പ്രത്യേകത.

കുട്ടികൾക്ക് വായനയിലൂടെ മാത്രമല്ല ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇത്തരത്തിൽ നിരവധി സൗകര്യങ്ങൾ ഉണ്ടെങ്കിലും കൃത്യതയുള്ള വിവരങ്ങൾ എവിടെ നിന്ന് കിട്ടുമെന്നതിൽ ആശങ്ക ഉയർന്നുവന്നിരുന്നു. വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തിയാണ് 90+ My Tuition App ക്ലാസുകൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

പരീക്ഷ അടുത്തതോടെ വളരെ കാര്യക്ഷമമായിയാണ് ക്ലാസുകൾ നടക്കുന്നത്. ഓരോ ദിവസവും ക്ലാസ്സെടുക്കുന്ന പാഠ ഭാഗത്തെക്കുറിച്ചും, വിദ്യാർത്ഥികൾക്ക് ഏത് പാഠഭാഗത്താണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്നും മാതാപിതാക്കൾക്കും ഇനി 90+ My Tuition App ലൂടെ പരിശോധിക്കാം. അതോടൊപ്പം റിവിഷനിൽ പോരായ്മകൾ സംഭവിച്ചാൽ വീണ്ടും റിവിഷൻ നടത്താനും വരാനിരിക്കുന്ന പരീക്ഷകൾക്ക് ഉയർന്ന മാർക്ക് ഉറപ്പാക്കുന്ന രീതിയിൽ തയ്യാറെടുക്കാനും 90+ My Tuition App ലൂടെ കഴിയുന്നു. ഇതിലൂടെ മികച്ച പഠനനിലവാരം ഉറപ്പ് വരുത്താനും കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാക്കാനും സാധിക്കും.

Story Highlights – 90+ My Tuition App

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top