ആഴക്കടല്‍ മത്സ്യബന്ധന വിവാദം; പ്രതിപക്ഷ നേതാവിന്റെ സത്യാഗ്രഹം ഇന്ന്

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയില്‍ സത്യാഗ്രഹം ഇരിക്കും.
Read Also : ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു: കെ. സുരേന്ദ്രന്‍
രാവിലെ 9ന് ആരംഭിക്കുന്ന സത്യാഗ്രഹം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വൈകിട്ട് 4 ന് സത്യാഗ്രഹത്തിന്റെ സമാപനം എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഉദ്ഘാടനം ചെയ്യും. മത്സ്യനയത്തില്‍ കൊണ്ടുവന്ന മാറ്റം പിന്‍വലിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കുകയാണ്.
കഴിഞ്ഞ ദിവസവും മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മത്സ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നു. എന്തുകൊണ്ട് ആദ്യംതന്നെ ഇത് പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Story Highlights – deep sea fishing deal, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here