സീറ്റ് ചർച്ചകൾ സജീവമാക്കി എൻഡിഎ; ഘടക കക്ഷികളുമായി ഒന്നാം ഘട്ട ചർച്ച പൂർത്തിയാക്കി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചർച്ചകൾ സജീവമാക്കി എൻഡിഎ. ഘടക കക്ഷികളുമായി ഒന്നാം ഘട്ട ചർച്ച പൂർത്തിയാക്കി. ബിഡിജെഎസുമായി ചില സീറ്റുകൾ വച്ചുമാറാൻ തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇൻചാർജ് പ്രഹ്‌ളാദ് ജോഷി, കേന്ദ്ര മന്ത്രി വി.മുരളീധരൻ തുടങ്ങിയവരാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഘടക കക്ഷികളുമായി ഒന്നാം ഘട്ട ചർച്ച പൂർത്തിയാക്കിയ ബിജെപി, ബിഡിജെഎസുമായി ചില സീറ്റുകൾ വച്ചുമാറാൻ തീരുമാനിച്ചിട്ടുണ്ട്. 15 മുതൽ 20 വരെ സീറ്റുകളാണ് ബിജെപി വാഗ്ദാനമെങ്കിലും സീറ്റുകളുടെ എണ്ണം കുറയ്ക്കാനാകില്ലെന്ന് ബിഡിജെഎസ് വ്യയക്തമാക്കിയിട്ടുണ്ട്. എൻഡിഎ വിട്ട ശേഷം തിരികെയെത്തിയ കേരള കോൺഗ്രസ് പിസി തോമസ് വിഭാഗത്തിനും സീറ്റ് ലഭിക്കും. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയ്ക്ക് ശേഷം അവസാനവട്ട സീറ്റ് ചർച്ചകളിലേക്ക് കടക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം, ബിജെപിയിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 50 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും മാറ്റിവയ്ക്കാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. മത്സര സാധ്യതയുള്ള സീറ്റുകളിൽ ഇവരെയും പരിഗണിക്കണമെന്നാണ് ആവശ്യം.
മാർച്ച് രണ്ടാം വാരത്തോടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
Story Highlights – Legislative assembly election, NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here