Advertisement

ശബരിമല; സി ദിവാകരന്റെ നിലപാട് തള്ളി സിപിഐ

February 25, 2021
1 minute Read
binoy vishwam

സി ദിവാകരന്‍ എംഎല്‍എ ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തള്ളി സിപിഐ. ശബരിമലയില്‍ എല്‍ഡിഎഫ് നിലപാട് ശരിയായിരുന്നെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. വിശ്വാസികളെ എല്‍ഡിഎഫ് ശത്രുവായി കാണുന്നില്ല. വിശ്വാസം കുറ്റമല്ല. ആര്‍എസ്പി തിരിച്ച് വരികയാണെങ്കില്‍ അവര്‍ ആലോചിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നാണ് സി ദിവാകരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടത്. ഇങ്ങനെയല്ല വിശ്വാസ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി സി ദിവാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണം: ഘടകകക്ഷികളോട് സിപിഐഎം

മന്ത്രിയാക്കാത്തതിനാല്‍ നിയമസഭയില്‍ കാര്യമായൊന്നും ചെയ്യാനില്ലാതെ അഞ്ച് കൊല്ലം വേസ്റ്റായി. ആര്‍എസ്പിയേയും ഫോര്‍വേഡ് ബ്ലോക്കിനേയും ഇടതുമുന്നണിയിലെത്തിക്കാന്‍ സിപിഐഎം- സിപിഐ ദേശീയ നേതൃത്വങ്ങള്‍ ശ്രമിക്കണം. ഏകപക്ഷീയ നയം സിപിഐഎം അടിച്ചേല്‍പ്പിക്കുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും സി ദിവാകരന്‍ പറഞ്ഞു.

നാനാവശങ്ങളെ കുറിച്ച് ആലോചിച്ചിരുന്നെങ്കില്‍ ശബരിമല വിഷയം നന്നായി കൈകാര്യം ചെയ്യാനാവുമായിരുന്നെന്ന് സി ദിവാകരന്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ മധ്യസ്ഥശ്രമം സിപിഐ നടത്തി. മന്ത്രിമാര്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ഇടപെടണം. സര്‍ക്കാര്‍ അവര്‍ക്ക് ചെവികൊടുക്കണമെന്നും സി ദിവാകരന്‍ പറഞ്ഞു.

Story Highlights – sabarimala, cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top