പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.
ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
തിരുവല്ലയിലെ ഇരിങ്ങോലിൽ 1939 ജൂൺ 2 നാണ് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ കോളജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലി ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു.
പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, വയലാർ പുരസ്‌കാരം,
വള്ളത്തോൾ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ- സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958), പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978),
ഇന്ത്യയെന്ന വികാരം (1979), മുഖമെവിടെ (1982), അപരാജിത (1984), ആരണ്യകം (1987), ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000)
Story Highlights – vishnu narayanan namboothiri passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here