Advertisement

ആമസോൺ മഴക്കാടുകൾ ഫേസ്ബുക്കിന്റെ, ക്ലാസിഫൈഡ് പരസ്യ സേവനമായ മാർക്കറ്റ് പ്ലേസിലൂടെ വിൽപ്പനയ്ക്ക്

February 26, 2021
Google News 2 minutes Read

ഫേസ്ബുക്കിന്റെ ക്ലാസിഫൈഡ് പരസ്യ സേവനമായ മാർക്കറ്റ് പ്ലേസിലൂടെ ആമസോൺ മഴക്കാടുകളുടെ ഭാഗങ്ങൾ വിൽപ്പനയ്ക്ക്. സംരക്ഷിത പ്രദേശങ്ങളിലെ ദേശിയ വനങ്ങളും തദ്ദേശ വാസികൾക്കായി നീക്കിവച്ചിരിക്കുന്ന ഭാഗമാണ് വില്പനയ്ക്കുള്ളത്. ആയിരം മൈതാനത്തേക്കാൾ വലിയ ഏക്കർ കണക്കിനോളം വരുന്ന വനമേഖലയാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി സർക്കാർ അംഗീകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലന്നും എന്നാൽ സർക്കാർക്കാരിൽ നിന്നും ഇതിന്റെ പേരിൽ യാതൊരു ശല്യവും ഉണ്ടാകില്ലെന്നും പരസ്യം നൽകിയവർ പറയുന്നു. ബ്രസീലിലെ കന്നുകാലി വളർത്തൽ വ്യവസായമാണ് ഇത്തരത്തിൽ നിയമവിരുദ്ധ പ്രർത്തനങ്ങൾക്ക് കാരണമാകുന്നതെന്നാണ് ആരോപണം.

ഉഷ്ണമേഖലാ മഴക്കാടുകളിൽ ഏറ്റവും വലുതും ജൈവ വൈവിധ്യമേറിയതുമാണ് ആമസോൺ മഴക്കാടുകൾ.
ഫോറസ്റ്റ്, നേറ്റീവ് ജംഗിൾ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ സെർച്ച് ചെയ്താൽ വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ വ്യക്തമാകും. വനനശീകരണവും കാട്ടുതീയും രൂക്ഷമായ ഈ പ്രദേശങ്ങളിൽ വനപ്രദേശം നിയമ വിരുദ്ധമായി വെട്ടി കൃഷിക്കനുയോജ്യമാക്കിയും വിൽപ്പന നടത്തുന്നുണ്ട്. സർക്കാർ പരിശോധ നടത്താറുണ്ടെങ്കിലും പ്രയോജനമുണ്ടാകാറില്ല.

പ്രദേശത്തെ തദ്ദേശീയ നേതാവ് ഇതിൽ നടപടി സ്വീകരിക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. വിൽപ്പന നിർത്താൻ സർക്കാർ തയ്യാറല്ലെന്നും തദ്ദേശവാസികൾ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ നേരിട്ട് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും, അതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

Story Highlights – Amazon rainforest plots sold via Facebook Marketplace ads

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here