വിജയ് ഹസാരെ ട്രോഫി; നോക്കൗട്ട് മത്സരങ്ങൾ ഡൽഹിയിൽ

വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് മത്സരങ്ങൾ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. മാർച്ച് 7 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ഇക്കാര്യം വിശദീകരിച്ച് ബിസിസിഐ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. നിലവിൽ വിവിധ വേദികളിലായി ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കുകയാണ്.
Read Also : ദേവ്ദത്തിനു സെഞ്ചുറി; കേരളത്തെ 9 വിക്കറ്റിനു തോല്പിച്ച് കർണാടക
അതേസമയം, ഇന്ന് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ കർണാടകക്കെതിരെ കേരളം കനത്ത തോൽവി ഏറ്റുവാങ്ങി. 9 വിക്കറ്റിനാണ് കർണാടക അയൽക്കാരെ പരാജയപ്പെടുത്തിയത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച കേരളത്തിൻ്റെ ആദ്യ തോൽവിയാണ് ഇത്. കർണാടകയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കൽ സെഞ്ചുറി നേടി പുറത്താവാതെ നിന്നു. ആദ്യ ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 277 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 45.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.
Story Highlights – Vijay Hazare Trophy: Delhi To Host Knockout Matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here