സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിലെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പരിഗണിക്കുന്ന സിപിഐഎമ്മിന്റെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില്‍ ഇന്ന് ചേരും.
രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് എല്ലാ ഘടക കക്ഷികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും. മുന്നണിയിലേക്ക് പുതിയതായി വന്ന കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിവര്‍ക്ക് സീറ്റ് കണ്ടെത്തുകയാണ് മുന്നിലെ വലിയ കടമ്പ. സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സിപിഐഎം ഘടക കക്ഷികളും ഉദാര സമീപനം സ്വീകരിക്കണമെന്ന് ആദ്യ ഘട്ട ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : കേരളത്തില്‍ എല്‍ഡിഎഫ്- ബിജെപി ഒത്തുകളിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം
കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലാണ് ഘടക കക്ഷികള്‍. രാവിലെ പത്തരക്കാണ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. കേന്ദ്ര കമ്മിറ്റി- സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണം, ഏതൊക്കെ മന്ത്രിമാര്‍ മത്സര രംഗത്ത് ഉണ്ടാകണം തുടങ്ങിയ കാര്യങ്ങളിലെ ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും.
ഓരോ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കും. ഈ ആഴ്ച തന്നെ ഇടത് മുന്നണി യോഗവും പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സംസ്ഥാന കമ്മിറ്റി യോഗവും നടക്കും. സിപിഐയുടെ സംസ്ഥാന, ജില്ലാ നേതൃയോഗങ്ങളും അടുത്താഴ്ച നടക്കും. മുന്നണിയുടെ പ്രകടനപത്രികയും അടുത്താഴ്ച അവസാനത്തോടെ പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
Story Highlights – assembly elections 2021, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here