ആഴക്കടൽ മത്സ്യബന്ധന വിവാദം; തീരദേശ ഹർത്താൽ പുരോഗമിക്കുന്നു

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഇരുപത്തി നാല് മണിക്കൂർ ഹർത്താലിനാണ് മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
കരാർ റദ്ദാക്കിയതിനാൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. തീരദേശ മേഖലയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. അർദ്ധരാത്രി 12 മണി മുതൽ ബോട്ടുകളൊന്നും കടലിൽ പോയിട്ടില്ല.
അതിനിടെ ഹർത്താൽ അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ ശേഷം മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികളും മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൊല്ലം വാടി ഹാർബറിൽ സംഘർഷമുണ്ടായി. ഹർത്താലിൽ സഹകരിക്കാതെ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ചു വിട്ടു.
Story Highlights – Harthal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here