മഹാരാഷ്ട്രയിലെ കൊവിഡ് ബാധ; ഏകദിന പരമ്പരയിൽ കാണികൾക്ക് വിലക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ കാണികൾക്ക് വിലക്ക്. നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഏകദിന പരമ്പരയിലും കാണികളെ അനുവദിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും മഹാരാഷ്ട്രയിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് കാണികൾക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൂനെയിൽ നിന്ന് മത്സരം മാറ്റാൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാൽ, പിന്നീട് മത്സരം പൂനെയിൽ തന്നെ നടത്താൻ തീരുമാനിച്ചു. മാർച്ച് 23 മുതൽ 28 വരെ പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
Read Also : ഏകദിന പരമ്പര പൂനെയിൽ തന്നെ; അനുവാദം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി
അതേസമയം, ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.
Story Highlights – Covid Spectators banned from ODI series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here