സിപിഐഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് ബിജെപി ലൗ ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തീവ്രവര്‍ഗീയത ഇളക്കിവിടാനാണ് സിപിഐഎമ്മിന്റെയും ബിജെപിയുടെയും ശ്രമം. താന്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോണ്‍ഗ്രസ് പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന വിചിത്രമാണ്. നിറംപിടിപ്പിച്ച നുണപ്രചരണം മാത്രമാണത്. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഇത് മാസങ്ങളായി താന്‍ തുടരെത്തുടരെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇരുവരും കോണ്‍ഗ്രസിനെയാണ് ശത്രുവായി കാണുന്നത്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള പരസ്പര ധാരണ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതാണ്. തില്ലങ്കേരി മോഡല്‍ ധാരണ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം. തന്റെ ഈ ആരോപണത്തിന് സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ മറുപടി പറയാന്‍ ഇതുവരെ തയാറാകാത്തതും അതുകൊണ്ടാണ്. ലീഗിനോട് സിപിഐഎമ്മിന് അസ്പര്‍ശ്യതയാണ്. പതിറ്റാണ്ടുകളായി ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. പി.സി. ജോര്‍ജിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – CPIM and BJP- Mullappally Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here