ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു; പുതുമുഖങ്ങൾ സ്ക്വാഡിൽ

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി-20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. പരിചിത മുഖങ്ങൾക്കൊപ്പം ചില പുതുമുഖങ്ങൾ കൂടി ടീമുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന ടീമിനെ മിതാലി രാജും ടി-20 ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും. മാർച്ച് ഏഴ് മുതൽ 23 വരെ ലക്നൗവിലാണ് മത്സരങ്ങൾ നടക്കുക. 5 ഏകദിനങ്ങളും മൂന്ന് ടി-20കളുമാണ് പരമ്പരയിൽ ഉള്ളത്.
രണ്ട് ടീമുകളും ലക്നൗവിലെത്തി കൊവിഡ് പരിശോധനയ്ക്ക് ശേഷം ക്വാറൻ്റീനിൽ പ്രവേശിച്ചിട്ടുണ്ട്. ഇനിയും രണ്ട് തവണ കൂടി കൊവിഡ് നെഗറ്റീവ് ആയാലേ താരങ്ങളെ പരിശീലനത്തിന് അനുവദിക്കൂ. മത്സരങ്ങൾക്ക് കാണികളെ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
Read Also : ദക്ഷിണാഫ്രിക്കൻ വനിതാ ടീമിന്റെ ഇന്ത്യൻ പര്യടനം; മത്സരങ്ങൾ മാർച്ച് ഏഴ് മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ഏകദിന ടീമിൽ മിതാലിയോടൊപ്പം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ജെമീമ റോഡ്രിഗസ്, പ്രിയ പുനിയ, പൂനം റാവത്ത്, ഡിലൻ ഹേമലത, ദീപ്തി ശർമ്മ, സുഷമ വർമ്മ, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ഝുലൻ ഗോസ്വാമി, മാൻസി ജോഷി, പൂനം യാദവ്, സി പ്രത്യുഷ എന്നിവരാണ് അനുഭവ സമ്പത്തുള്ള താരങ്ങൾ. യസ്തിക ഭാട്ടിയ, ശ്വേത വർമ്മ, മോണിക പട്ടേൽ എന്നിവർ പുതുമുഖങ്ങളാണ്.
ടി-20 ടീമിൽ ഹർമനൊപ്പം സ്മൃതി മന്ദന, ഷെഫാലി വർമ, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ഹർലീൻ ഡിയോൾ, സുഷമ വർമ്മ, നുസ്ഹത് പർവീൻ, അരുന്ധതി റെഡ്ഡി, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്, മാൻസി ജോഷി, സി പ്രത്യുഷ എന്നിവർക്കൊപ്പം മോണിക പട്ടേൽ, ആയുഷി സോണി, സിമ്രാൻ ദിൽ ബഹാദൂർ എന്നീ പുതുമുഖങ്ങളും ടീമിൽ ഉണ്ട്.
Story Highlights – India Women’s Squad Against South Africa Announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here