സഹോദരിയുടെ ചികിത്സയ്ക്കായി 12 വയസുകാരിയെ 10,000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍

പതിനാറു വയസുകാരിയായ മകളുടെ ചികിത്സയ്ക്കായി 12 വയസുകാരിയായ മകളെ മാതാപിതാക്കള്‍ അയല്‍ക്കാരന് വിറ്റു. 10,000 രൂപയ്ക്കാണ് 12 വയസുകാരിയെ വിറ്റത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കോട്ടൂരിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്.
പ്രദേശവാസികള്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസില്‍ ( ഐസിഡിഎസ്) വിവരം അറിയിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ രക്ഷിച്ചു. ചിന്ന സുബ്ബയ്യ എന്ന നാല്‍പത്തിയാറുകാരനാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വിറ്റത്. പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിച്ചുവെന്നാണ് ചിന്ന സുബ്ബയ്യ പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യ ചെയ്തുവരികയാണ്. ദിവസ വേതനക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ചിന്ന സുബ്ബയ്യയുടെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതാണെന്ന് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ജില്ലാ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights – Parents sell girl for rs 10000 to treat her siblings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here