പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് ഭാരപരിശോധന

palarivattam fly over

പുതുക്കിപ്പണിത പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് ഭാരപരിശോധന. 24 മണിക്കൂറാണ് ഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തുക.

നിര്‍മാണ പ്രവൃത്തികള്‍ 98 ശതമാനവും പൂര്‍ത്തിയായി. 40 ശതമാനം ടാറിംഗും പെയിന്റിംഗും മാത്രമാണ് ഇനി ബാക്കിയുള്ളത്.

2020 സെപ്റ്റംബര്‍ 28ന് ആരംഭിച്ച പുനര്‍നിര്‍മാണം 160 ദിവസം കൊണ്ടാണ് ഡിഎംആര്‍സി യുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 2ന് അകം പാലം സര്‍ക്കാരിന് കൈമാറും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഉദ്ഘാടനമില്ലാതെ പാലം തുറന്നു കൊടുക്കാനാണ് സാധ്യത.

Story Highlights – palarivattam fly over, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top