24 കേരള പോൾ ട്രാക്കർ സർവേ: രാഹുൽ ഗാന്ധി വന്നത് യുഡിഎഫിന്റെ സാധ്യതകളിൽ മാറ്റം ഉണ്ടാക്കില്ല

24 കേരള പോൾ ട്രാക്കർ സർവേയിൽ രാഹുൽ ഗാന്ധി വന്നത് യുഡിഎഫിന്റെ സാധ്യതകളിൽ മാറ്റം ഉണ്ടാക്കില്ല എന്ന് ഭൂരിപക്ഷാഭിപ്രായം. കൂടി, കുറഞ്ഞു, മാറ്റമില്ല എന്നീ മൂന്ന് ചോയിസുകളിൽ നിന്നാണ് ആളുകൾ ഇങ്ങനെ ഒരു അഭിപ്രായത്തിലെത്തിയത്. 54 ശതമാനം ആളുകൾ രാഹുലിൻ്റെ വരവ് യുഡിഎഫിൻ്റെ സാധ്യതകളിൽ മാറ്റമുണ്ടാക്കില്ല എന്ന അഭിപ്രായക്കാരാണ്. സാധ്യതകൾ വർധിച്ചു എന്ന് 33 ശതമാനം ആളുകളും കുറഞ്ഞു എന്ന് 13 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
ജോസ് കെ മാണിയുടെ പ്രവേശനം ക്രൈസ്തവ വിഭാഗങ്ങളെ എൽഡിഎഫിലേക്ക് അടുപ്പിക്കില്ലെന്ന് 24 കേരള പോൾ ട്രാക്കർ സർവേയിൽ ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. 43 ശതമാനം പേരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അടുപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടവർ 33 ശതമാനവും അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 24 ശതമാനം ആളുകളുമാണ്.
Story Highlights – 24 kerala poll tracker 10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here