24 കേരള പോൾ ട്രാക്കർ സർവേ: മധ്യകേരളം എൽഡിഎഫിനൊപ്പം

24 കേരള പോൾ ട്രാക്കർ സർവേയിൽ മധ്യകേരളം എൽഡിഎഫിനൊപ്പം. എൽഡിഎഫിന് 20 മുതൽ 22 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് അഭിപ്രായം. 16 മുതൽ 18 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കും. മറ്റുള്ളവർക്ക് ഒന്നോ രണ്ടോ സീറ്റുകളും ലഭിക്കും. ഇതിൽ എൻഡിഎയ്ക്ക് 0 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ അഭിപ്രായം.
24 കേരള പോൾ ട്രാക്കർ സർവേവിൽ കേന്ദ്ര ഭരണം ശരാശരിയെന്ന് ഭൂരിപക്ഷാഭിപ്രായം. വളരെ മികച്ചത്, മികച്ചത്, ശരാശരി, മോശം, വളരെ മോശം എന്നീ അഭിപ്രായങ്ങളിൽ നിന്നാണ് കേന്ദ്ര ഭരണത്തെ ശരാശരിയായി കേരളം വിലയിരുത്തിയത്. 35 ശതമാനം ആളുകളാണ് കേന്ദ്രഭരണത്തെ ശരാശരിയെന്ന് അഭിപ്രായപ്പെട്ടത്. 27 ശതമാനം ആളുകൾ മികച്ചതെന്ന അഭിപ്രായക്കാരും 19 ശതമാനം പേർ മോശമെന്ന അഭിപ്രായക്കാരുമാണ്. 12 ശതമാനം പേർ വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഏഴ് ശതമാനം പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു.
Story Highlights – 24 kerala poll tracker survey 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here