24 കേരള പോൾ ട്രാക്കർ സർവേ; തെക്കൻ കേരളത്തിൽ എൽഡിഎഫിന് ഉയർന്ന പിന്തുണ

24 കേരള പോൾ ട്രാക്കർ സർവേയിൽ തെക്കൻ കേരളത്തിൽ എൽഡിഎഫിന് ഉയർന്ന പിന്തുണ. പ്രേക്ഷകരുടെ അഭിപ്രായത്തിൽ എൽഡിഎഫിന് 23 മുതൽ 25 സീറ്റുകൾ വരെ തെക്കൻ കേരളത്തിൽ ലഭിക്കും. 11 മുതൽ 13 സീറ്റുകൾ വരെ എൽഡിഎഫിനും ഒന്ന് മുതൽ 2 വരെ സീറ്റുകൾ എൻഡിഎയ്ക്കും ലഭിക്കുമെന്നും സർവേയിൽ പ്രേക്ഷകർ അഭിപ്രായം രേഖപ്പെടുത്തി.
സർവേ പ്രകാരം വടക്കൻ കേരളവും മധ്യ കേരളവും എൽഡിഎഫിനൊപ്പമാണ്. നേരിയ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭൂരിപക്ഷം പിടിച്ചെടുത്തത്. എൽഡിഎഫ് 28 മുതൽ 30 സീറ്റുകൾ വരെ നേടുമെന്ന് 45 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് 27 മുതൽ 29 സീറ്റുകൾ വരെ നേടുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൻഡിഎയ്ക്ക് ഒരു സീറ്റാണ് ലഭിക്കുക. 11 പേരാണ് എൻഡിഎയെ പിന്തുണച്ചത്.
മധ്യ കേരളത്തിൽ എൽഡിഎഫിന് 20 മുതൽ 22 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് അഭിപ്രായം. 16 മുതൽ 18 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കും. മറ്റുള്ളവർക്ക് ഒന്നോ രണ്ടോ സീറ്റുകളും ലഭിക്കും. ഇതിൽ എൻഡിഎയ്ക്ക് 0 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ അഭിപ്രായം.
Story Highlights – 24 kerala poll tracker survey 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here