ആഴക്കടല്‍ മത്സ്യബന്ധന വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയില്‍ കൊല്ലം ജില്ലയിലെ എല്‍ഡിഎഫ്

ആഴക്കടല്‍ മത്സ്യബന്ധന വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കൊല്ലം ജില്ലയിലെ എല്‍ഡിഎഫ്. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടി വിവാദങ്ങളെ പ്രതിരോധിക്കാനാകും എന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞതവണ തൂത്തുവാരിയ ജില്ലയില്‍ ഇത്തവണയും എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് മികച്ച പ്രകടനമാണ്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലത്തിലും വിജയിച്ച് കൊല്ലം ജില്ല ചെങ്കോട്ടയായി. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ കഥ മാറി, യുഡിഎഫിന്റെ സമഗ്രാധിപത്യം. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ വീണ്ടും ജില്ലയില്‍ കരുത്തറിയിച്ചതാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. തീര മേഖലകള്‍ ഏറെയുള്ള ജില്ലയില്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം തിരിച്ചടിയാകുമോ എന്ന് ഇടതുമുന്നണി ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ പോന്ന സംഘടനാ ബലം ജില്ലയില്‍ ഉണ്ടെന്നാണ് ഇടതു നേതാക്കളുടെ പക്ഷം.
11 മണ്ഡലങ്ങളുള്ള ജില്ലയില്‍ സിപിഐഎമ്മും സിപിഐയും നാലും, കേരള കോണ്‍ഗ്രസ് (ബി ), ആര്‍എസ്പി ലെനിനിസ്റ്റ്, സിഎംപി എന്നിവര്‍ ഓരോ സീറ്റിലുമാണ് ഇടതുമുന്നണിയില്‍ കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ അഞ്ചിടത്ത് സിപിഐഎം മത്സരിക്കും. കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കുക ഇടതുമുന്നണിക്ക് ഇത്തവണ എളുപ്പമാവില്ല. എന്നാല്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ ഉറച്ചു തന്നെയാണ് ഇടതുമുന്നണി പോരിനിറങ്ങുന്നത്.
Story Highlights – deep sea fishing controversy – LDF – Kollam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here