കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് തോമസ് കെ തോമസ്

കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് തോമസ് കെ തോമസ്. പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജയം ഉറപ്പാണ്. മാണി സി. കാപ്പനു വേണ്ടി സീറ്റ് വിട്ടു നല്‍കാന്‍ തയാറായിരുന്നു. എന്‍സിപി നേതൃത്വം പ്രവര്‍ത്തനവുമായി മുന്നോട്ടുനീങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
പ്രഭുല്‍ പട്ടേല്‍ ടെലിഫോണില്‍ വിളിച്ച് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടനാട്ടില്‍ വലിയ വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരിഗണിക്കുമെന്നതില്‍ തെറ്റില്ല. പക്ഷേ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക അനുഭവ സമ്പത്ത് കൂടി പരിഗണിച്ചായിരിക്കും. പാലാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. താന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ലെന്നും എ.കെ. ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – Thomas K Thomas says he is the candidate in Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here