ബിജെപി പ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണന; ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരും : കുമ്മനം രാജശേഖരൻ

ബിജെപിപ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട്. ദേവസ്വം ബോർഡ് പരിഷ്‌കരണം പ്രധാന പ്രചരണ വിഷയമാക്കും. ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരുമെന്നും കുമ്മനം ട്വന്റിഫോറിനോട് പറഞ്ഞു.
ബിജെപിക്കെതിരെ കേരളത്തിൽ കോൺഗ്രസ് സിപിഐഎം സഖ്യമുണ്ടെന്നും കുമ്മനം ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ് , എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിക്കുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുയർത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് പ്രചാരണം ശക്തമാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതുപരിപാടി. യാത്രയോടനുബന്ധിച്ച് ആലുവയിൽ സംരഭക സംഗമം നടക്കും. വൈകിട്ട് 3ന് തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും. വൈകിട്ട് 6ന് പെരുമ്പാവൂരിലാണ് ഇന്നത്തെ സമാപന പരിപാടി നടക്കുക. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രമുഖ നേതാക്കൾ വിവിധ പരിപാടികളിൽ പങ്കെടുക്കും.
Story Highlights – will bring law against love jihad says kummanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here