വീട്ടിലിരുന്ന് ചോക്ലേറ്റ് രുചിക്കാം, പണം സമ്പാദിക്കാം ! അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 11

ചോക്ലേറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത. ചോക്ലേറ്റ് കഴിച്ച് പണം സമ്പാദിക്കാനുള്ള വഴിയുമായി പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ‘സീഡ് ആന്റ് ബീൻ’.
ജോലിയുടെ പേര് ‘ചോക്ലേറ്റ് ടെസ്റ്റർ’. കമ്പനി നിർമിക്കുന്ന ചോക്ലേറ്റുകൾ രുചിച്ച് അഭിപ്രായം കമ്പനിയെ ധരിപ്പിക്കുക, ചോക്ലേറ്റിനൊപ്പം പരീക്ഷിക്കാവുന്ന പുതിയ രുചി വൈവിധ്യങ്ങളെ കുറിച്ച് പഠിക്കുക, അവ കമ്പനിയെ അറിയിക്കുക തുടങ്ങിയവയാണ് ജോലി.
കൊവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം ലോകമ്പെടുമുള്ള പകുതിയിലധികം ജോലികളും വീടിനകത്തേക്ക് ചുരുങ്ങിയ ഈ കാലത്ത് കമ്പനിയും ‘വർക്ക് ഫ്രം ഹോം’ സൗകര്യമാണ് ചോക്ലേറ്റ് ടെസ്റ്റർക്കും നൽകുന്നത്. ചോക്ലേറ്റ് ടെസ്റ്റർക്ക് ലാവൻഡർ പോലെ തികച്ചും അപൂർവമായ രുചികളും പരീക്ഷിക്കേണ്ടതായി വരും.
ജോലിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ ?
സെയിൻസ്ബറി സ്റ്റോർ/ ഓൺലൈൻ സ്‌റ്റോറിൽ പോയി കമ്പനിയുടെ ഒരു ബാർ ചോക്ലേറ്റഅ വാങ്ങുക. മാൻഡറിൻ ആന്റ് ജിഞ്ചർ 72% ഡാർക്ക് ചോക്ലേറ്റ്, ലാവൻഡർ 72% ഡാർക്ക് ചോക്ലേറ്റ് അല്ലെങ്കിൽ കൊക്കനട്ട് ആന്റ് റാസ്‌ബേറി 66% ഡാർക്ക് ചോക്ലേറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു ഫ്‌ളേവർ ചോക്ലേറ്റ് വേണം വാങ്ങാൻ.
ഇത് കഴിച്ചതിന് ശേഷം 150 വാക്കിൽ കവിയാത്ത ഒരു റിവ്യൂ എഴുതി കമ്പനിയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോമിനൊപ്പം അയക്കണം.
ചോക്ലേറ്റിനോട് അടങ്ങാത്ത കൊതി മാത്രമാണ് ജോലിക്കായുള്ള മാനദണ്ഡം. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 11 ആണ്.
Story Highlights – chocolate tester job vacancy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here