എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി

എറണാകുളത്ത് സിപിഐഎം മത്സരിക്കുന്ന സീറ്റുകളില്‍ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി. എസ്. ശര്‍മ ഒഴികെയുള്ള മൂന്ന് എംഎല്‍എമാരും മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. കൊച്ചിയില്‍ കെ.ജെ. മാക്‌സി, തൃപ്പൂണിത്തുറയില്‍ എം. സ്വരാജ്, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നിവരാണ് മത്സരിക്കുക.
വൈപ്പിനില്‍ ശര്‍മയെ കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം എം.വി.ഷൈനി, ഡിവൈഎഫ്‌ഐ നേതാവ് പ്രണില്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. കളമശേരിയില്‍ പി. രാജീവും കെ. ചന്ദ്രന്‍പിള്ളയുമാണ് പരിഗണനയിലുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ 10 മണിക്ക് ചേരുന്നുണ്ട്.
എറണാകുളം ജില്ലയില്‍ സീറ്റുകള്‍ ഉറപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതിനാല്‍ തന്നെ ശക്തമായ പ്രവര്‍ത്തനമാണ് ഇതിനായി സിപിഐഎം നടത്തുന്നത്. പറവൂര്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ ശര്‍മയേയോ പി. രാജീവിനെയോ ഇവിടെ മത്സരിപ്പിച്ചേക്കും.
കളമശേരിയില്‍ കെ. ചന്ദ്രന്‍പിള്ളയുടെയും പി.രാജീവിന്റെയും പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. പെരുമ്പാവൂരില്‍ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എന്‍.സി. മോഹനന്റെ പേരാണ് പരിഗണനയിലുള്ളത്. ജോസ് കെ. മാണി വിഭാഗത്തിന് ഈ സീറ്റ് നല്‍കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Story Highlights – assembly election 2021 – CPIM primary candidate list – Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here