ചടയമംഗലത്ത് സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ ഭരണം ലഭിച്ചാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ചടയമംഗലം നിയോജകമണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ ഭരണം ലഭിച്ചാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പ്രസിഡന്റാക്കണമെന്ന ആവശ്യം നേതാക്കളുടെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ചടയമംഗലം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ. സി. വേണുഗോപാല്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്. ചടയമംഗലം മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മുസ്ലീംലീഗിന് മണ്ഡലത്തില്‍ എത്ര യൂണിറ്റ് ഉണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. മണ്ഡലത്തിലെ പരാജയ ചരിത്രം ആവര്‍ത്തിക്കാനാണോ മുസ്ലീംലീഗിന്റേയും യുഡിഎഫിന്റെയും താല്‍പര്യമെന്നും അദ്ദേഹം ചോദിച്ചു.
Story Highlights – Prayar Gopalakrishnan wants Devaswom board president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here