Advertisement

3 കളിക്കാർ ഉൾപ്പെടെ 4 പേർക്ക് കൊവിഡ്; പിഎസ്എൽ മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പിസിബി

March 2, 2021
2 minutes Read
PSL scheduled COVID cases

4 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ്. മത്സരക്രമത്തിൽ മാറ്റമില്ലെന്നും സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ അനുവദിക്കുന്നത് തുടരുമെന്നും പിസിബി അറിയിച്ചു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഫ്രാഞ്ചൈസികളുമായി കൂടിക്കാഴ്ച നടത്തിയെന്നും മത്സരങ്ങൾ മാറ്റിവെക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അവർ പറഞ്ഞതായി പിസിബി അറിയിച്ചു. ഒരു ഫ്രാഞ്ചൈസിയിലെ അഞ്ച് പേർക്കെങ്കിലും കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ എന്നും ബിസിസിഐ പ്രതികരിച്ചു.

ഇന്നലെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിൽ തീരുമാനിച്ചിരുന്ന മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മത്സരം 24 മണിക്കൂർ വൈകിപ്പിച്ചിരുന്നു. ഇതിനിടെ 244 ടെസ്റ്റ് കൂടി നടത്തി. ഈ ടെസ്റ്റിൽ രണ്ട് വിദേശ താരങ്ങളും ഒരു സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധിതരായവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. താരങ്ങൾ താമസിക്കുന്ന ബയോസെക്യുർ ഹോട്ടലിലെ ഒരു നില ഇവർക്കായി മാറ്റിവച്ചിരിക്കുകയാണ്.

Story Highlights – PSL 2021 to go ahead as scheduled despite 3 more COVID positive cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top