ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു; കർണാടക മന്ത്രിക്കെതിരെ ആരോപണം; ദൃശ്യങ്ങൾ സഹിതം പരാതി

കർണാടക ജലവിഭവമന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന ആരോപണം. മനുഷ്യാവകാശ പ്രവർത്തകനായ ദിനേഷ് കാലഹള്ളിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. വിഡിയോ സഹിതമാണ് ദിനേഷ് കാലഹള്ളി പൊലീസിൽ പരാതി നൽകിയത്.
വൈദ്യുതി വകുപ്പിന് കീഴിലുള്ള കെപിടിസിഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി രമേശ് ജാർക്കിഹോളി 25കാരി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. പിന്നീട് ജോലി നൽകില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് പെൺകുട്ടിയും കുടുംബവും ദിനേഷ് കാലഹള്ളിയെ സമീപിച്ചത്. യുവതിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും യുവതി നേരിട്ട് പരാതി നൽകുമെന്നും ദിനേഷ് അറിയിച്ചു.
Story Highlights – Social activist demands probe into ‘sex scandal’ involving BJP leader Ramesh Jarkiholi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here