ഏറ്റവും പൗരാണികമെന്ന് കരുതപ്പെടുന്ന ദിനോസർ ഫോസിൽ കണ്ടെത്തി; ഫോസിൽ 140 കോടി വർഷം പഴക്കമുള്ളത്

അർജന്റീനയിൽ നിന്നും ദിനോസർ വിഭാഗത്തിലെ ഏറ്റവും പൗരാണികമെന്ന് കരുതപ്പെടുന്ന ഫോസിൽ കണ്ടെത്തി. പാറ്റഗോണിയ വനമേഖലയിൽ നിന്നാണ് 140 കോടി വർഷം മുമ്പുള്ളവയെന്ന് കരുതപ്പെടുന്ന ഫോസിൽ ഗവേഷകർ തിരിച്ചറിഞ്ഞത്. ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലിയ ജീവി വർഗമെന്നു കരുതുന്ന ദിനോസറുകളിൽപ്പെട്ട ‘നിൻജാറ്റിറ്റാൻ സപറ്റായി’ വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. ക്രാറ്റാഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. മരങ്ങൾ ഭക്ഷിക്കുന്ന കഴുത്തു നീണ്ട വിഭാഗമായിരുന്നു നിൻജാറ്റിറ്റാൻ സപറ്റായി.

അർജന്റീനയിലെ ന്യൂക്യൂൻ പട്ടണത്തിന് തെക്ക് നിന്നാണ് അപൂർണ്ണമായ അസ്ഥികൂടം ലഭിച്ചത്. അർജന്റീനയിൽ ഈ ഫോസിൽ കണ്ടെത്തിയതോടെ ആദ്യകാല ദിനോസറുകൾ ദക്ഷിണാർത്ഥ ഗോളത്തിലാകാം കൂടുതലായി ജീവിച്ചിരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. 20 മീറ്ററാണ് നിൻജാറ്റിറ്റാൻ സപറ്റായി വിഭാഗത്തിലെ ദിനോസറുകളുടെ ശരാശരി വലിപ്പം. എന്നാൽ 35 മീറ്ററുകൾ വരെ നീളമുള്ള ദിനോസറുകളും ജീവിച്ചിരുന്നതായും പറയപ്പെടുന്നു.
Story Highlights – Fossils of oldest Dinosaur discovered in Argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here