വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി; കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍ രാജിവച്ചു

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും മുതിര്‍ന്ന നേതാവ് രാജിവച്ചു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഇന്ന് രാജിവച്ചത്. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിശ്വനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കെപിസിസി നേതൃത്വത്തില്‍ നിന്നുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. കെപിസിസി സെക്രട്ടറി സ്ഥാനവും രാജിവച്ചിട്ടുണ്ട്.
ബത്തേരി സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രാജിക്ക് കാരണം. പാര്‍ട്ടിയില്‍ നിന്നുണ്ടായ അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് എം.എസ്. വിശ്വനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അവഗണനകള്‍ ഉണ്ടായതിനാലാണ് നിലപാടുകള്‍ സ്വീകരിച്ചത്. പാര്‍ട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം യാതൊരു ചര്‍ച്ചയും നടത്താതെ അവഹേളിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നതെന്നും എം.എസ്. വിശ്വനാഥന്‍ പറഞ്ഞു.
Story Highlights – KPCC Secretary M.S. Viswanathan resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here