ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോർട്ട്നെറ്റ് ഗെയിമർ ; 8 വയസ്സുകാരനായ ജോസഫ് ഡീൻ ഗെയിം കളിച്ച് നേടിയത് ലക്ഷങ്ങൾ

ഗെയിം കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം കുട്ടികളും. നേരംമ്പോക്കിനായി ബോറടിച്ചിരിക്കുമ്പോൾ പലരും ഇഷ്ടപ്പെട്ട ഗെയിമുകൾ കളിക്കാറുണ്ട്. കാലിഫോർണിയയിലെ 8 വയസ്സുകാരനായ ജോസഫ് ഡീനും ഗെയിം കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷെ പ്രധാനപ്പെട്ട ഒരു വ്യത്യാസമെന്തെന്നാൽ അവൻ വെറുതെ ഒരു നേരമ്പോക്കിന് വേണ്ടിയല്ല ഗെയിം കളിക്കുന്നത്. വളരെ പ്രൊഫഷണലായിട്ടാണ് ആ കുട്ടി ഗെയിമിനെ കൈകാര്യം ചെയ്യുന്നത്. ഫോർട്ട്നെറ്റ് എന്ന ഗെയിമിന്റെ പ്രോഫഷണൽ കളിക്കാരനാകാനുള്ള കരാറിൽ ഒപ്പിട്ട് 33,000 ഡോളർ ( 23 ലക്ഷം) കൈക്കലാക്കിയിരിക്കുകയാണ് ഈ മിടുക്കൻ.
ജോസഫ് ഡീൻ എന്ന ഈ കൊച്ചു മിടുക്കൻ 4 വയസ്സുള്ളപ്പോൾ തന്നെ ഗെയിംമുകൾ കളിക്കാൻ ഏറെ താത്പര്യം കാണിച്ചിരുന്ന ആളായിരുന്നു. ഫോർട്ട് നെറ്റ് എന്ന തന്ത്രങ്ങളും ആക്രമണങ്ങളും നിറഞ്ഞ ഗെയിം കളിക്കാൻ അവൻ തന്റെ ജീവിതത്തിലെ കൂടുതൽ സമയവും ചെലവഴിക്കുകയും അത് മികച്ചതാക്കുകയും ചെയ്തു. ഒന്നര വര്ഷം മുൻപാണ് ഇ – സ്പോർട്സ് ടീം ഈ എട്ട് വയസുകാരന്റെ കഴിവ് ശ്രദ്ധിക്കുന്നതും,ടീം 33 -ന്റെ കളിക്കാരനായി സൈൻ അപ്പ് ചെയ്യുന്നതും. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോർട്ട്നെറ്റ് കളിക്കാരനാണ് ജോസഫ് ഡീൻ.
ഫോർട്ട്നെറ്റിന്റെ മിക്ക കളിക്കാരും കൗമാരക്കാരാണ്. ഗെയിം കളിച്ച് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മികച്ച പത്ത് കളിക്കാരിൽ 8 പേരും 18 വയസിന് താഴെയുള്ളവരാണ്. താൻ ഒരു പ്രൊഫഷണൽ ഗെയിമാറാകുന്നതിനെപ്പറ്റി ഏറെ ചിന്തിച്ചിട്ടുണ്ടെന്നും ഈ അവസരത്തിൽ അത് വളരെയധികം അതിശയവും സന്തോഷവുമുള്ളതാണെന്നും ജോസഫ് ഡീൻ പറയുന്നു.
Story Highlights – Team 33 just signed an 8-year-old fortnite player named Joseph Deen.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here