Advertisement

കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദം; മുഖ്യമന്ത്രി

March 4, 2021
Google News 2 minutes Read
Covaxin effective Covid Pinarayi

കൊവിഡിനെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉൾപ്പെടെ കൊവാക്സിൻ ഫലപ്രദമാണ്. കൊവാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

“കൊവാക്സിനുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അതിൻ്റെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ ലഭിക്കാനുണ്ടായ കാലതാമസത്തിൻ്റെ ഭാഗമായി വാക്സിനെടുക്കാൻ ജനങ്ങൾക്കിടയിൽ വിമുഖത ഉണ്ടായിരുന്നു. ഇപ്പോൾ, മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല റിസൽട്ട് ഐസിഎംആർ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് 81 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീവ്രവലക്ഷണങ്ങളുള്ള കൊവിഡും കൊവിഡ് മരണങ്ങളും തടയാൻ ഈ വാക്സിനു കഴിയുമെന്നാണ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ട് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊവിഷീൽഡിനൊപ്പം കൊവാക്സിനും വിമുഖത ഒഴിവാക്കി സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാവണം.”- മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് കൊവിഡ് ബാധ വളരെ വേഗത്തിൽ കുറയുന്നു: മുഖ്യമന്ത്രി

ഇന്നലെ വരെ 3,47,801 ആരോഗ്യപ്രവർത്തകർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 1,31,143 ആരോഗ്യപ്രവർത്തകർ 2 ഡോസ് വാക്സിനും സ്വീകരിച്ചു. 91,916 മുന്നണി പോരാളികൾക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും 30,06160 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കും വാക്സിൻ നൽകിയിട്ടുണ്ടെന്നും അദ്ദേഃഅം പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ വാക്സിൻ സ്റ്റോക്കുണ്ട്. കൂടാതെ മാർച്ച് 9ന് 21 ലക്ഷം ഡോസ് വാക്സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിൻ സൈറ്റിൽ രജിസ്ട്രേഷൻ സുഗമമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി വർധിപ്പിക്കും. ഓരോ കേന്ദ്രത്തിലെയും സെഷനുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും കൊവിൻ സൈറ്റിൽ അടുത്ത 15 ദിവസത്തേക്കുള്ള സെഷനുകൾ സൃഷ്ടിക്കുകയും ചെയ്യും. തിരക്ക് കുറയ്ക്കുന്നതിന് ജില്ലകൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കും.

Story Highlights – Covaxin is effective against Covid; Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here