Advertisement

കൊവിഡ് ബാധ രൂക്ഷം; പിഎസ്എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു

March 4, 2021
Google News 2 minutes Read
PSL postponed Covid 19

താരങ്ങൾക്കിടയിൽ കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി താരങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പിഎസ്എൽ നീട്ടിവെക്കാൻ തീരുമാനിച്ചത്. സംഘാടക സമിതിയും ടീം ഉടമകളും മാനേജ്മെൻ്റും ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.

“ഫെബ്രുവരു 20 മുതൽ ഏഴ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അടിയന്തിര ഇടപെടലിൻ്റെ ഭാഗമായി, പിസിബി എല്ലാവരുടെയും സുരക്ഷയ്ക്കാണ് മുൻകരുതൽ നൽകുന്നത്. പങ്കെടുക്കുന്ന എല്ലാ ഫ്രാൻഷൈസികൾക്കും തുടർച്ചയായ പിസിആർ പരിശോധനകളും വാക്സിനേഷനും മറ്റ് ഐസൊലേഷൻ സംവിധാനങ്ങളും ഒരുക്കും.”- പിസിബി അറിയിച്ചു.

ആകെ 34 മത്സരങ്ങളാണ് പി എസ് എലിൽ ഉള്ളത്. ഇതിൽ 14 മത്സരങ്ങൾ മാത്രമേ നിലവിൽ പൂർത്തിയായിയിട്ടുള്ളൂ.

Read Also : പിഎസ്എലിൽ കൊവിഡ് ബാധ ഉയരുന്നു; ടോം ബാന്റണും വൈറസ് ബാധ

4 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. മത്സരക്രമത്തിൽ മാറ്റമില്ലെന്നും സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ അനുവദിക്കുന്നത് തുടരുമെന്നും പിസിബി അറിയിച്ചു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേർക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ മറ്റ് മൂന്നു പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ലീഗ് നീട്ടിവെക്കാൻ തീരുമാനിച്ചത്.

Story Highlights – PSL postponed due to Covid-19 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here