ദക്ഷിണാഫ്രിക്കയെ ഇനി ടെംബ ബാവുമയും ഡീൻ എൽഗറും നയിക്കും

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്മാർ. ടെംബ ബാവുമയും ഡീൻ എൽഗറുമാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്മാരാവുക. ബാവുമ പരിമിത ഓവർ മത്സരങ്ങളിലും എൽഗർ ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ നയിക്കും. ഇതോടെ, ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ആദ്യ കറുത്ത വർഗക്കാരൻ ക്യാപ്റ്റനെന്ന വിശേഷണവും ബാവുമയ്ക്ക് സ്വന്തമായി. നേരത്തെ ഡികോക്ക് ആയിരുന്നു മൂന്ന് ഫോർമാറ്റുകളിലും ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നത്.
ഡികോക്ക് മാനസികാരോഗ്യത്തിൻ്റെ പേരിൽ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ക്യാപ്റ്റന്മാരെ തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കക്കായി ആകെ 6 ഏകദിനങ്ങളും 8 ടി-20കളും മാത്രം കളിച്ചിട്ടുള്ള ബാവുമയ്ക്ക് ക്യാപ്റ്റൻസി ഏല്പിക്കാനുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.
ഡുപ്ലെസി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ എൽഗർ ടെസ്റ്റ് ടീം ക്യാപ്റ്റനാവുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഡികോക്കിനെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ആ ചുമതല ഏല്പിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമാണ് എൽഗർ.
Story Highlights – Temba Bavuma and Dean Elgar to lead South Africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here