Advertisement

യുഡിഎഫ് കരട് പ്രകടന പത്രിക നാളെ; മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിന് പുതിയ പദ്ധതികള്‍

March 4, 2021
Google News 1 minute Read
UDF district committees reorganized

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് കരട് പ്രകടന പത്രിക നാളെ പ്രസിദ്ധീകരിക്കും. പ്രകടന പത്രികയില്‍ മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിന് പുതിയ പദ്ധതികളുണ്ടാകുമെന്നും വിവരം.

പട്ടയമില്ലാത്ത തീരദേശ നിവാസികള്‍ക്ക് പട്ടയം ലഭ്യമാക്കും. ഇവര്‍ക്ക് വീട് നല്‍കും. ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് ലഭ്യമാക്കും. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസ പദ്ധതിയും കരട് പ്രകടന പത്രികയില്‍ ഉണ്ട്. ശശി തരൂരും ബെന്നി ബെഹനാനും നയിക്കുന്ന മാനിഫെസ്റ്റോ കമ്മിറ്റി കഴിഞ്ഞ ദിവസം കരട് യുഡിഎഫ് യോഗത്തില്‍ നേതൃത്വത്തിന് കൈമാറി.

അഞ്ച് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും യുഡിഎഫിന് പ്രത്യേക പദ്ധതികളുണ്ട്. പിഎസ്‌സി നിയമനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പുതിയ നിയമ നിര്‍മാണം നടത്തും. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ലോകോത്തര നിലവാരം ഉറപ്പാക്കും. വിവിധ വ്യവസായങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരുമെന്നും വാഗ്ദാനം. വിദ്യാഭ്യാസത്തിനായി ലോണ്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍.

Story Highlights – udf, manifesto, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here