Advertisement

എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല

March 5, 2021
1 minute Read
m sivashankar

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല. ആറാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും. ഇ ഡിയാണ് ഹര്‍ജി നല്‍കിയത്. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് വിടാന്‍ സാധിക്കില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു.

Read Also : എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് എം ശിവശങ്കര്‍ക്ക് കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എസ് പി രാജു ഇ ഡിക്ക് വേണ്ടി ഹാജരായി. സ്വര്‍ണക്കടത്തിലും കള്ളപ്പണ കേസിലും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ഒരു കോടിയിലേറെ പണം പ്രതികള്‍ വെളുപ്പിച്ചെന്നും ഇ ഡി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്നും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും അഭിഭാഷകന്‍.

Story Highlights – m sivashankar, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top