ചരക്കുസേവന നികുതി ഘടന; അപാകതകള്‍ പരിഹരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍

ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്ടി കൗണ്‍സില്‍. അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതടക്കമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരും.
നികുതി നിരക്കില്‍ കുറവ് വരുത്തിയോ അന്തിമ ഉല്‍പന്നങ്ങളുടെ നിരക്കില്‍ വര്‍ധന വരുത്തിയോ ആകും പ്രശ്‌നം പരിഹരിക്കുക. വസ്ത്രം, വളം, ചെരിപ്പ് നിര്‍മാണം തുടങ്ങിയ മേഖലകളിലെ അപാകതകള്‍ പരിഹരിക്കുന്ന കാര്യം നേരത്തെ തന്നെ ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയിലുള്ളതാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റവന്യൂ വരവ് കുറഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
Read Also : സംസ്ഥാന ബജറ്റ് -1500 കോടിയുടെ അധികചെലവുകള്‍ ഒഴിവാക്കും
അസംസ്‌കൃത വസ്തുക്കള്‍ക്ക് കൂടിയ നികുതിയും അന്തിമ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ഈടാക്കുന്നതിലെ പൊരുത്തക്കേടുകളും വിവിധ വ്യവസായ മേഖലകളില്‍ അത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധിയും പരിഹരിക്കപ്പെടണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്.
അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന് നികുതി നിരക്ക് മൂലം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംരംഭകര്‍. ഇത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ജിഎസ്ടി കൗണ്‍സിലിലുള്ളവര്‍ അംഗീകരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി.
അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കില്‍ കുറവ് വരുത്തിയോ അന്തിമ ഉത്പന്നങ്ങളുടെ നിരക്കില്‍ വര്‍ധന വരുത്തിയോ പ്രശ്‌നം പരിഹരിക്കാനാകും. കൊവിഡ് പ്രതിസന്ധി വേളയില്‍ അന്തിമ ഉത്പന്നങ്ങളുടെ ജിഎസ്ടി കളക്ഷനെയും റീട്ടെയില്‍ വിലയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് നേരത്തെ ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ ജിഎസ്ടി കൗണ്‍സിലിന് കഴിയാതെ പോയത്.
Story Highlights – gst council, gst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here