Advertisement

ഋഷഭ് പന്തിനു സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ

March 5, 2021
2 minutes Read
india 294 england test

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് 89 റൺസിൻ്റെ ലീഡാണ് ഉള്ളത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205നു മറുപടിയുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വാഷിംഗ്ടൺ സുന്ദർ (60 നോട്ടൗട്ട്), രോഹിത് ശർമ്മ (49) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read Also : ടെസ്റ്റിൽ ഏറ്റവുമധികം ഡക്കുകൾ; ധോണിയുടെ റെക്കോർഡിനൊപ്പം കോലി

ശ്രദ്ധാപൂർവം ബാറ്റ് ചെയ്ത രോഹിത് ശർമ്മ ആയിരുന്നു ആദ്യ സെഷനിലെ ഇന്ത്യയുടെ ഹീറോ. മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെടുമ്പോഴും സമചിത്തതയോടെ പിടിച്ചുനിന്ന രോഹിത് അർഹമായ അർധസെഞ്ചുറിക്ക് ഒരു റൺ അകലെ വെച്ച് പുറത്താവുകയായിരുന്നു. ഇതിനിടെ ചേതേശ്വർ പൂജാര (17), വിരാട് കോലി (0), അജിങ്ക്യ രഹാനെ (27) എന്നിവരൊക്കെ പവലിയനിലേക്ക് മടങ്ങിയിരുന്നു. 49 റൺസെടുത്ത് രോഹിത് പുറത്തായതിനു പിന്നാലെ അശ്വിനും (13) മടങ്ങി. ശേഷം ബാറ്റൺ ഋഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും ഏറ്റെടുത്തു.

ഇംഗ്ലണ്ട് ബൗളർമാരെ അനായാസം നേരിട്ട ഇരുവരും മികച്ച രീതിയിൽ സ്കോർ ഉയർത്തി. ഫിഫ്റ്റിക്ക് പിന്നാലെ ഏകദിന മോഡിലേക്ക് മാറിയ പന്ത് 115 പന്തുകളിലാണ് സെഞ്ചുറി തികച്ചത്. പന്തിൻ്റെ ടെസ്റ്റ് കരിയറിലെ മൂന്നാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സെഞ്ചുറിയാണ് ഇത്. സെഞ്ചുറിക്ക് പിന്നാലെ പന്ത് (101) മടങ്ങി. വാഷിംഗ്ടൺ സുന്ദറുമൊത്ത് 113 റൺസിൻ്റെ കൂട്ടുകെട്ടിലും പന്ത് പങ്കാളിയായിരുന്നു. പന്ത് പുറത്തായെങ്കിലും പിന്നാലെ എത്തിയ അക്സർ പട്ടേൽ വാഷിംഗ്ടൺ സുന്ദറിന് ഉറച്ച പിന്തുണ നൽകി. ഇതിനിടെ സുന്ദർ ഫിഫ്റ്റി തികച്ചു. സുന്ദർ (60), അക്സർ പട്ടേൽ (11) എന്നിവർ ക്രീസിൽ തുടരുകയാണ്.

Story Highlights – india 7 for 294 vs england in 4th test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top