ടെസ്റ്റിൽ ഏറ്റവുമധികം ഡക്കുകൾ; ധോണിയുടെ റെക്കോർഡിനൊപ്പം കോലി

ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായെന്ന റെക്കോർഡിൽ മുൻ നായകൻ എംഎസ് ധോണിയ്ക്കൊപ്പം നിലവിലെ നായകൻ വിരാട് കോലി. 8 തവണയാണ് ഇരുവരും ടെസ്റ്റിൽ റൺ ഒന്നുമെടുക്കാതെ പുറത്തായത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് കോലി എട്ടാം ഡക്ക് സ്കോർ ചെയ്തത്.
Read Also : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; 1000 റൺസ് തികയ്ക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ
അതേസമയം, ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 205 റൺസിനു പുറത്തായിരുന്നു. ബെൻ സ്റ്റോക്സ് (55), ഡാനിയൽ ലോറൻസ് (46) എന്നീ താരങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് നിരയിൽ ആകെ അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്കായി അക്സർ പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് തുടരുകയാണ്. ഇന്ത്യക്കായി ഋഷഭ് പന്ത് സെഞ്ചുറി നേടിയപ്പോൾ വാഷിംഗ്ടൺ സുന്ദർ അർധസെഞ്ചുറി നേടി. രോഹിത് ശർമ്മ 49 റൺസ് എടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here