Advertisement

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍

March 6, 2021
1 minute Read
congress screening committee

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കും. എഐസിസി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. 92ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും കമ്മിറ്റി ചെയര്‍മാന്‍ എച്ച് കെ പാട്ടീല്‍.

കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുന്നത്. ഓരോ മണ്ഡലങ്ങളിലേക്കും 20ല്‍ അധികം അപേക്ഷകള്‍ ലഭിച്ചെങ്കിലും അത് അഞ്ചോ അതില്‍ താഴെയോ ആയി വെട്ടിക്കുറച്ചിട്ടുണ്ട്.

Read Also : ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റ്; കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

രണ്ട് ദിവസമായി സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നിരുന്നു. നേരത്തെ മേല്‍നോട്ട സമിതി 50 ശതമാനം പുതുമുഖങ്ങളെ പരീക്ഷിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സ്‌ക്രീനിംഗ് കമ്മിറ്റി അത് 60 ശതമാനം ആക്കി ഉയര്‍ത്തി. 9ാം തിയതി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥിത്വ മോഹികള്‍ ഡല്‍ഹിയിലേക്ക് വരേണ്ടെന്നും മണ്ഡലത്തില്‍ പ്രചാരണം നടത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

Story Highlights – congress, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top