കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് സ്തൂപം വീണ്ടും തകർത്തു. അടുവാപ്പുറത്ത് പുതുതായി സ്ഥാപിച്ച സ്തൂപമാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. നേരത്തെ ഉണ്ടായിരുന്ന സ്തൂപം സിപിഐഎം പ്രവർത്തകർ തകർത്തതിനെതിരെയായിരുന്നു ഇന്ന് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് നടന്ന പദയാത്രക്കിടെയിലും പൊതുസമ്മേളനത്തിലും സിപിഐഎം – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി.
എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷം ഉണ്ടായി.
Story Highlights : Congress statue vandalized again in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here