Advertisement

ബിജെപി സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ സിനിമാ താരങ്ങളായ കൃഷ്ണകുമാര്‍, വിവേക് ഗോപന്‍ അടക്കമുള്ളവര്‍; സുരേഷ് ഗോപിയുടെ പേരില്ല

March 6, 2021
1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. പട്ടിക ഏഴിന് അമിത്ഷാ പങ്കെടുക്കുന്ന യോഗം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര നേതൃത്വത്തിന് കൈമാറും. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെത്തും. നാളെ വൈകീട്ട് ശംഖുമുഖത്ത് നടക്കുന്ന കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന റാലിയിലും അമിത്ഷാ സംസാരിക്കും.

ഓരോ നിയോജകമണ്ഡലത്തിലും മൂന്ന് പേര്‍ വീതം ഉള്‍പ്പെട്ട ചുരുക്കപ്പട്ടികയാണ് സംസ്ഥാന നേതൃത്വത്തിന്റെ കൈവശമുള്ളത്. പട്ടിക അമിത്ഷാ പങ്കെടുക്കുന്ന യോഗം ചര്‍ച്ച ചെയ്യും. ഇതില്‍ നിന്നും രണ്ടു പേരുടെ വീതം ചുരുക്കപട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറും. സാധ്യതാ പട്ടികയില്‍ സിനിമാതാരങ്ങളായ കൃഷ്ണകുമാര്‍, വിവേക് ഗോപന്‍, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന്‍, സെന്‍കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ പേര് സാധ്യതാ പട്ടികയില്‍ ഇല്ല. സാധ്യതാ പട്ടികയില്‍ തൃപ്പൂണിത്തുറയില്‍ ആദ്യ പേര് ഇ. ശ്രീധരന്റേതാണ്. പാലക്കാടും തൃശൂരും ശ്രീധരന് പിന്തുണയുണ്ട്. മാര്‍ച്ച് ഒന്‍പതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക പരിശോധിച്ച ശേഷം 10ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് സാധ്യതയുണ്ട്.

അതേസമയം, ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകീട്ട് സംസ്ഥാനത്തെത്തും. നാളെ കന്യാകുമാരിയിലെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന അമിത് ഷാ വൈകീട്ട് ശംഖുമുഖത്ത് നടക്കുന്ന കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന റാലിയിലും സംസാരിക്കും.

Story Highlights – BJP candidates list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top