Advertisement

രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് കേന്ദ്ര എജന്‍സികളെ ഉപയോഗിക്കാന്‍ അനുവദിക്കില്ല: എ വിജയരാഘവന്‍

March 6, 2021
Google News 1 minute Read
a vijayaraghavan

രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് കേന്ദ്ര എജന്‍സികളെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രതിഷേധം ശക്തമാക്കാനാണ് എല്‍ഡിഎഫ് തീരുമാനമെന്ന് വിജയരാഘവന്‍ പറഞ്ഞു.

പ്രതികളില്‍ സമ്മര്‍ദം ചെലുത്തി സര്‍ക്കാരിനെതിരെ പറയിപ്പിക്കുകയാണ്. കേന്ദ്ര എജന്‍സികളെ ദുരുപയോഗിക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെന്നും ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പില്‍ ജനം നല്‍കുമെന്നും എ വിജയരാഘവന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Read Also : ഭൂരിപക്ഷ വര്‍ഗീയതയുടെ അപകടം ന്യൂനപക്ഷ വര്‍ഗീയതയെന്ന് പറഞ്ഞിട്ടില്ല: എ വിജയരാഘവന്‍

അതേസമയം ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ആരോപിച്ചു. മൂന്നു ഏജന്‍സികള്‍ 32 ദിവസം സ്വപ്നയെ ചോദ്യം ചെയ്തു. അന്നൊന്നും ഏറ്റുപറച്ചില്‍ നടത്തിയില്ല. കുറ്റവാളിയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും എം എ ബേബി പറഞ്ഞു.

Story Highlights – a vijayaraghavan, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here